2017 മാർച്ച് 2, വ്യാഴാഴ്‌ച

കലാലയം



ഇത് KKTM കോളേജ്.സംസ്ക്കാരത്തിന്റെയും ചരിത്രത്തിന്റെയും കോളേജ്.റാങ്കുകളും മെഡലുകളും നേടുന്ന വിദ്യാർത്ഥികളുടെ ക്യാംപസ്.കാവി കൊടിയേന്തി ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്ന ABVP ക്കാരന്റെയും, ചെങ്കൊടിയേന്തി നടക്കുന്ന സഖാക്കളുടെയും ക്യാംപസ്
സൗഹൃദം പൂത്തുലഞ്ഞു നിൽക്കുന്ന കലാലയം. പ്രണയം തളിർക്കുന്ന ക്യാംപസ് പൂവിടുന്ന ചില പ്രണയങ്ങൾ വാടിക്കരിഞ്ഞ് മറവി ചിതലരിച്ച് പോകുന്ന പ്രണയങ്ങൾ

ആകെ ... തരം വിവിധ വിഭാഗങ്ങളും അതിൽ....അധികം വിദ്യാർത്ഥിനികളും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജിൽ ഏറ്റവും വലിയ രണ്ടാമത്തെ
അതിവിശാലമായ ഗ്രൗണ്ടും പണിതു കൊണ്ടിരിക്കുന്ന ഇൻസ്റ്റോർ സ്റ്റേഡിയവും. ചരിത്രം ഉറങ്ങുന്ന മണ്ണായതു കൊണ്ടാവും മുസരിസ് ചരിത്ര മ്യൂസിയവും ഞങ്ങളുടെ ഈ ക്യാംപസിൽ. പലർക്കും പല തരത്തിലുള്ള അനുഭവം തരുന്ന ക്യാംപസ്... കട്ട ഫ്രണ്ട്സ് നല്ല ടീച്ചർമാർ......

ക്ലസുകൾ മിക്ക ക്ലാസ്സുമുണ്ടാകും ഒരു അമ്മയായിയും അമ്മാവനും. ചില  ക്ലാസിനെ നയിക്കുന്നത് ഇവരായിരക്കും. ക്ലാസിൽ കയറാതെ ക്യാംപസ് ചുറ്റിക്കറങ്ങി സൊറ പറഞ്ഞ് നടക്കുന്നവർ.പഠിത്തമാണ് ഏറ്റവും വലുതെന്ന് ചിന്തിച്ച് പുസ്തകങ്ങൾ തിന്നു നടക്കുന്ന പുസ്തക പുഴുക്കൾ. ചളി പറയുന്ന ഒരുത്തി / ഒരുവൻ സ്വയം ചളി പറഞ്ഞ് ചിരിക്കുന്നവർ. ഒരു ഒറ്റ ബുദ്ധി ഉണ്ടാകും കാര്യം മുഴുവൻ കേൾക്കാതെ അല്ലങ്കിൽ അറിയാതെ അതിനെതിരെ ഇടുത്തുചാടുന്ന ഒരാൾ മിക്ക പ്രശ്നങ്ങളിലും മുന്നിലായിരിക്കും ഇവൻ. സൗഹൃദ ബന്ധത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടം ചങ്ക് ബ്രാസ്.... എന്തിനും കൂടെ നിൽക്കുന്നവർ............ ട്രിപ്പ് എന്ന് കേൾക്കുമ്പോൾ കുപ്പി എന്ന് പറയുന്ന ഒരു കുടിയനും ഒരു കഞ്ചനും ഉണ്ടാകും.ഫ്രഡ്സിന്റെയും രക്ഷിതാക്കളുടെയും നിർബന്ധത്തിനു വഴങ്ങി പ്രവർത്തിക്കാൻ കഴിയാതെ പോവുന്ന ചിലർ.....അറിയാതെ പ്രവർത്തിക്കുന്ന ചിലർ.ക്ലാസിലെ എല്ലാ പെൺ പിള്ളേരുടെ വിശ്വാസം നിലനിർത്തി എല്ലാം അറിയുന്ന ഒരു കൃഷ്ണൻ.ലാസ്റ്റ് ബഞ്ചിൽ മാത്രം ഇരിക്കുന്ന ഒരു കൂട്ടം.അവരാണ് ക്ലാസിനെ ബോറടിപ്പിക്കാതെ ഇരിക്കുന്നത്, പലരെയും രക്ഷിക്കുന്നത്.വൈകി വരുന്നവർ.. ഇവരാണ് ചോദ്യം ചോദിക്കുന്ന സമയത്തെ ദൈവദൂതന്മാർ ഇവർ വരുന്നത് പലർക്കും അനുഗ്രഹമാണ്.
ഇനി ടീച്ചർന്മാർ പലതരത്തിലുണ്ട് ഞങ്ങൾക്ക് ടീച്ചർമ്മാർ ഞങ്ങളുടെ കൂടെ തന്നെ നിൽക്കുന്നവർ,കട്ട കലിപ്പ് ആയി നടക്കുന്ന ഒരാൾ, പ്രകൃതി നിയമം എന്നതുപോലെ ഒരു സുന്ദരി ടീച്ചർ, സൗന്ദര്യം പ്രത്യകം ശ്രദ്ധിക്കുന്ന ഒരു ടീച്ചർ, ഇപ്പോഴും പേര് അറിയാത്ത ടീച്ചർമ്മാർ,നന്നായി ക്ലാസ് എടുക്കുന്ന ടീച്ചർ,എല്ലാവർക്കും ഇഷ്ടമല്ലാത്ത ടീച്ചർ..... ടീച്ചർമാരെ നിങ്ങൾ പറഞ്ഞ് തന്ന പാഠങ്ങൾ മറന്നാലും നിങ്ങളെ മറക്കില്ല ഞാനും എന്റെ കൂട്ടുക്കാരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ